സാങ്കേതികതയുടെ കുതിച്ചു ചട്ടത്തിൽ എന്തെല്ലാം മാറ്റങ്ങൾ ആണ് നടക്കുന്നത്
സാങ്കേതികതയുടെ കുതിച്ചു ചട്ടത്തിൽ എന്തെല്ലാം മാറ്റങ്ങൾ ആണ് നടക്കുന്നത് സാധാരണ മൊബൈൽ ഫോൺ ഇപ്പോൾ സ്മാർട്ട് ഫോൺ ആണ് അങ്ങനെ നമുക്ക് ചിരപരിചിതമായ പലതും മാറിക്കൊണ്ടിരിക്കുന്നു വാഹനങ്ങളുടെ കീയിൽ പോലും ഈ മാറ്റം ഉണ്ട്. നമ്മളെല്ലാം വാഹനങ്ങളുടെ കീ കണ്ടിട്ടുണ്ട്, ആദ്യ കാലങ്ങളിൽ കീ ഹോളിൽ ഇട്ടു തിരിച്ചു ഓപ്പറേറ്റ് ചെയ്യുന്ന കീ ആയിരുന്നു, പിന്നീട് അത് റിമോട്ട് കണ്ട്രോൾ കീയിലേക്കു മാറി, അപ്പോഴും വാഹനങ്ങളുടെ ലോക്ക്, അൺലോക്ക് ഇവ ചെയ്യാൻ ആയിരുന്നു റിമോട്ട് കണ്ട്രോൾ ഉപയോഗിച്ചിരുന്നത്. പിന്നീട് കീ ലെസ്സ് എൻട്രി എന്ന സാങ്കേതികത വന്നു കീ പോക്കറ്റിൽ ഇട്ടു വന്നു വാഹനത്തിന്റെ ഡോറിൽ തൊട്ടാൽ വാഹനം അൺലോക്ക് ആവുകയും, വാഹനത്തിന്റെ ഉള്ളിൽ കയറി ഡോറുകൾ ക്ലോസ് ചെയ്യുമ്പോൾ ഇഗ്നീഷൻ ഓൺ ആവുകയും ചെയ്യും. എന്നാൽ ഇപ്പോൾ ഏറ്റവും അഡ്വാൻസ്ഡ് ആയ കാർ കീ ആണ് BMW അവതരിപ്പിച്ചിരിക്കുന്നത്. 2.2 ഇഞ്ച് LCD സ്‌ക്രീനോടു കൂടിയ ഈ കീ റിമോട്ടിൽ വാഹനത്തിന്റെ എല്ലാ ഡീറ്റൈൽസും വാഹനത്തിൽ പ്രവേശിക്കാതെ തന്നെ അറിയുവാൻ ഉടമക്ക് സാധിക്കുന്നു. (വീഡിയോ കാണുക) മറ്റൊരു അഡ്വാൻസ്ഡ് ഫങ്ഷൻ ഉള്ളത് വാഹനത്തിൽ പ്രവേശിക്കാതെ തന്നെ വാഹനം സ്റ്റാർട്ട് ചെയ്യുവാനും വാഹനത്തെ പുറകിലേക്കും മുന്പിലേക്കും ചലിപ്പിക്കുവാനും സാധിക്കും എന്നതാണ്, (ഏതെങ്കിലും ഇടുങ്ങിയ സ്ഥലത്തു വാഹനം പാർക്ക് ചെയ്യുന്നതിനും, വെളിയിലേക്കെടുക്കുന്നതിനും ഈ സംവിധാനം സഹായമാണ് ) അത്തരം അവസരത്തിൽ വാഹനത്തിൻറെ ചലന ദിശയിൽ എന്തെങ്കിലും തടസ്സം വരികയാണെങ്കിൽ വാഹനം സ്വയം ബ്രേക്ക് അപ്ലൈ ചെയ്യും.
BMW അവരുടെ 5ആം തലമുറ വാഹനങ്ങളിൽ ആണ് ഇത്തരം കീ റിമോട്ട് പരിചയപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 7 സീരീസ്,5സീരീസ് എന്നീ വാഹനങ്ങൾ ആണ് ഇത്തരം റെമോട്ടോടു കൂടി വിപണിയിൽ വരുന്നത്. റിമോട്ടിൽ ചാർജ് തീരുന്നതനുസരിച്ചു റീ ചാർജ് ചെയ്യാൻ പറ്റും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ