രണ്ടാം മൂക്ക്

രണ്ടാം മൂക്ക്
മനുഷ്യനെ അപേക്ഷിച്ച് പട്ടി,പൂച്ച, എലി etc ....തുടങ്ങിയ ജീവികൾക്ക് തന്റെ ഇണയുടെ  ലൈംഗിക ഹോർമോണിന്റെ മണം പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. അതിനവയെ സഹായിക്കുന്നത് രണ്ടാം മൂക്ക് എന്നറിയപ്പെടുന്ന വൊമേറൊ നാസൽ ഓർഗൻ  VNO(Vomero nasal organ) ആണ്. മനുഷ്യരുടെ മണം പിടിച്ചെടുക്കുന്ന പാടയുടെ പത്തിരട്ടി വലുപ്പമെങ്കിലും ഉണ്ടാകും നായ്ക്കളുടേതിന്. അൽഭുതകരമായ മണം പിടിക്കുവാനുള്ള ശേഷിക്കു സഹായിക്കുന്ന ഒരു ഘടകവുമാണിത്.മൂക്കിന്റെ മുന്നറ്റത്ത് തരുണാസ്ഥികൊണ്ടുള്ള ഇടഭിത്തിക്കു താഴെ ഇരുവശത്തുമായിട്ടാണ് ഈ രണ്ടാം ഘ്രാണേന്ദ്രിയജോടി സ്ഥിതിചെയ്യുന്നത്.ഈ ജീവികളിലെ ലൈംഗികവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഫെറോമോണുകളുടെ (Pheromones) മണം പിടിച്ചെടുക്കലാണ് രണ്ടാം ഘ്രാണേന്ദ്രിയത്തിന്റെ മുഖ്യജോലി.എന്നാൽ മനുഷ്യരിലെ രണ്ടാം ഘ്രാണേന്ദ്രിയത്തേയും ഫെറമോണുകളേയും കുറിച്ചുള്ള അറിവ് പരിമിതമാണ്.എന്നിരുന്നാലും നമ്മുടെ മൂക്കിന്റെ ഇടഭിത്തിയുടെ മുൻഭാഗത്തിന് സൂഷ്മഘടനകൊണ്ട് ഒരു രണ്ടാം ഘ്രാണേന്ദ്രിയത്തിന്റെ ഛായയുള്ളതായി സൂചിപ്പിക്കുന്ന പുതിയ റിപ്പോർട്ടുകളെ തള്ളിക്കളയാനാവുന്നുമില്ല ശാസ്ത്രജ്ഞർക്ക്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്

നിറം മാറും ശലഭം (Blue Morpho Butterfly)