വറചട്ടി തടാകം
വറചട്ടി തടാകം
കരീബിയന്‍ രാജ്യമായ ഡൊമിനിക്കയില്‍ ഒരു തടാകമുണ്ട്. വെറും തടാകമല്ല. വര്‍ഷം മുഴുവന്‍ വെള്ളം വെട്ടിത്തിളച്ചു കൊണ്ടിരിക്കുന്ന ഒരു തടാകം. 87-90 ഡിഗ്രി സെൽഷ്യസായിരിക്കും ഈ തടാകത്തിലെ ജലത്തിൻെറ താപനില. മോൺ ട്രയോസ് പിറ്റണ്‍സ് ദേശീയ പാര്‍ക്കിലെ മലമുകളിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ഉള്ളില്‍ നിന്നെത്തുന്ന ചൂടു വാതകങ്ങളാണ് തടാകം ഇങ്ങനെ തിളക്കുന്നതിന് പിന്നില്‍ പ്രവർത്തിക്കുന്നത്. 7000 ഹെക്ടര്‍ വലിപ്പമുള്ള ഈ ദേശീയ പാര്‍ക്ക് ഭൂമിക്കടിയില്‍ നിന്നുള്ള ചൂടരുവികളാലും, അഗ്നിപര്‍വ്വതങ്ങളാലും ചുറ്റപ്പെട്ടതാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തിളയ്ക്കുന്ന തടാകമാണിത്.
ഈ തടാകത്തിന് മറ്റൊരു പേര് കൂടിയുണ്ട് ഫ്രൈയിങ് പാന്‍ തടാകം അഥവാ വറചട്ടി തടാകം. വറചട്ടിയുടെ ആകൃതിയാണ് ഈ തടാകത്തിനുള്ളത്. ഒരു പാറക്കുഴിക്ക് സമാനമാണിത്. മലമുകളിൽ നിന്നും ഇവിടേക്കൊഴുകിയെത്തുന്ന 2 അരുവികളില്‍ നിന്നാണു തടാകത്തിലേക്കു വെള്ളമെത്തുന്നത്. ഭൂമിയുടെ മാന്‍റിലില്‍ നിന്നും മുകളിലേക്കെത്തുന്ന ലാവയുടെ ചൂടാണ് ഈ തടാകത്തെ തളിപ്പിക്കുന്നത്. ലാവകള്‍ അഗ്നിപര്‍വ്വത മുഖത്തെത്തി പുറത്തേക്കൊഴുകുമ്പോള്‍ ഭൂമിക്കടിയില്‍ വച്ചുതന്നെ ഇവയുടെ ചൂട് ആവിയായി വിള്ളലുകളിലൂടെ പുറത്തേക്കെത്തും. ഡൊമിനിക്കയിലെ ഈ തിളക്കുന്ന തടാകത്തിനടിയിലും ഇങ്ങനെ ഒരു വിള്ളലുണ്ടാകാം.
ചാരനിറം കലര്‍ന്ന നീല നിറമാണ് ഈ തടാകതത്തിലെ വെള്ളത്തിന്. ചിലസമയത്ത് ചായ ഉണ്ടാക്കാന്‍ പാകത്തില്‍ ഇതിലെ വെള്ളം തിളച്ചു മറിഞ്ഞുകൊണ്ടിരിക്കും. അതായത് 90 ഡിഗ്രി സെല്‍ഷ്യസില്‍. 76 മീറ്ററാണ് ഈ തടാകത്തിന്‍റ ചുറ്റളവ്. 60 മീറ്റര്‍ വരെ ആഴവും തടാകത്തിനു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഏറിയും, കുറഞ്ഞുമിരിക്കും. 1880-ല്‍ പൂര്‍ണ്ണാമായും വറ്റിയ ചരിത്രവും ഈ തടാകത്തിനുണ്ട്. 2004-ല്‍ 10 മീറ്റര്‍ വരെയായി തടാകത്തിലെ ജലനിരപ്പു കുറഞ്ഞിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് തന്നെ ഇത് 30 മീറ്ററായി ഉയരുകയും ചെയ്തു.
തടാകത്തിനടിയിലെ വിടവിലൂടെ ലാവയില്‍ നിന്നുള്ള ആവി കടന്നുവരാത്ത സമയത്ത് വെള്ളം അതിലൂടെ താഴേക്ക് ഒഴുകുന്നതാകാം പെട്ടെന്നുള്ള ഈ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമെന്നാണു കരുതുന്നത്. ഭൂമിക്കടിയില്‍ നിന്നുള്ള ആവിയുടെ വരവു ശക്തമാകുമ്പോള്‍ ചിലപ്പോള്‍ ഫൗണ്ടെൻ പോലെയും തടാകം കാണപ്പെടാറുണ്ട്. 1875-ൽ ഡൊമിനിക്കയിൽ ജോലിക്കായെത്തിയ 2 ബ്രിട്ടീഷുകാരാണ് മലമുകളിലെ ഈ തിളയ്ക്കുന്ന തടാകം കണ്ടെത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ