സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ചെന്നൈ ജയിലില്‍ റീസൈക്കിള്‍ ആകുന്നു

സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ചെന്നൈ ജയിലില്‍ റീസൈക്കിള്‍ ആകുന്നു.

ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ( Puzal Central Prison) എത്തപ്പെട്ട 9 ടണ്‍ നോട്ടുകള്‍ റീസൈക്കിള്‍ ചെയ്യുന്ന തകൃതിയായ ജോലിയിലാണ് അവിടുത്തെ തടവുപുള്ളികളും, ജയില്‍ വാര്‍ഡന്‍ മാരും.

പിറകേ 70 ടണ്‍ നോട്ടുകള്‍ കൂടി വരുന്നുണ്ട്. ഇതുമൂലം ജയിലിലെ തടവുപുള്ളികള്‍ക്ക് നല്ല ചാകരക്കാലമാണ്. 20-25 തടവുപുള്ളികള്‍ ദിവസവും ഈ ജോലിയിലേര്‍പ്പെട്ടിരിക്കുന്നു. 8 മണിക്കൂര്‍ ജോലിക്ക് 200 രൂപവരെ കൂലി ലഭിക്കും.

പിന്‍വലിച്ച പഴയ നോട്ടുകള്‍ റീസൈക്കിള്‍ ചെയ്തു ഫയലുകള്‍. പാഡുകള്‍ എന്നിവ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ ജയിലാണ് പുഴല്‍ സെന്‍ട്രല്‍ ജയില്‍.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച 70 ടണ്‍ പഴയ നോട്ടുകള്‍ക്ക് പുറമേ കൂടുതല്‍ അളവില്‍ പിന്‍വലിച്ച നോട്ടുകള്‍ റീസൈക്കിള്‍ ആകുന്ന മുറയ്ക്ക് സെന്‍ട്രല്‍ ജയിലേക്ക് വീണ്ടും അയക്കുന്നതാണ്...!!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

മനസ്സ്