സാധാരണക്കാർക്കും ബഹിരാകാശയാത്ര

സാധാരണക്കാർക്കും ബഹിരാകാശയാത്ര

ബഹിരാകാശയാത്രകൾ സാധാരണയായി സംഘടിപ്പിക്കുന്നത് സ്പേസ് ഏജൻസികളോ സർക്കാരുകളോ ആണ് .എന്നാൽ ഇത്തരത്തിലല്ലാതെ ആദ്യമായി മനുഷ്യനേയും കൊണ്ട് ബഹിരാകാശയാത്ര നടത്തിയ പേടകമാണ് സ്പേസ്ഷിപ്പ്1 എന്ന റോക്കറ്റ് പ്ലെയിൻ.2004 ലാണ് സ്പേസ്ഷിപ്പ് ബഹിരാകാശത്ത് പറന്ന് വിജയകരമായി തിരിച്ചു വന്നത് മൈക്ക് മെൽവിൻ ആയിരുന്നു അതിന്റെ പൈലറ്റ്.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നത് വളരെ ചിലവേറിയ കാര്യമാണ്.ഇന്ത്യയുടെ പദ്ധതിക്കു തന്നെ പതിനയ്യായിരം കോടിക്കുമേൽ ചിലവാകുമെന്ന് കരുതുന്നു. പകുതിയോളം ദാരിദ്ര്യത്തിൽ കഴിയുന്ന ഇന്ത്യ ഇതിന് മുതരേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴേ ഉയർന്നു തുടങ്ങി.പര്യവേക്ഷണരംഗത്ത് കൈവരിക്കുന്ന നേട്ടങ്ങൾ ഇന്ത്യയെ വൻശക്തിയാക്കുമെന്നും മറുഭാഗം വാദിക്കുന്നുമുണ്ട്.
ഇന്ത്യൻ മണ്ണിൽ നിന്നും കുതിച്ചുയരുന്ന ബഹിരാകാശയാനത്തിൽ ഭൂമിയെ ചുറ്റുന്ന മനുഷ്യൻ ആരായിരിക്കും?
റഷ്യയിൽ ബഹിരാകാശയാത്രികരെ കോസ്മോനോട്ടെന്നും യുഎസ്സിൽ ആസ്ട്രോനോടെന്നും ചൈനയിൽ തൈകൊനോട്ടെന്നും വിളിക്കുന്നു. ഇന്ത്യൻ ഗഗനചാരികളെ ഗഗൻനോട്ട് എന്ന പേര് പരിഗണിക്കുന്നുണ്ട്.അന്തരീക്ഷയാത്രി, അന്തരീക്ഷഗാമി, വ്യോമനോട്ട് എന്നീ പേരുകളും പരിഗണനയിലാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്

നിറം മാറും ശലഭം (Blue Morpho Butterfly)