ആറന്മുള പൊന്നമ്മ

ആറന്മുള പൊന്നമ്മ

ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള പൊന്നമ്മ ( 22 മാർച്ച് 1914 - 21 ഫെബ്രുവരി 2011). മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.

ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധികയെയാണ് പ്രശസ്തസിനിമാനടൻ സുരേഷ് ഗോപി വിവാഹം ചെയ്തിരിക്കുന്നത്.

  ആദ്യകാലം

മാലേത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഒരാളായിട്ട് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു പൊന്നമ്മയുടെ ജനനം. കർണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റവും നടത്തി. ഹിന്ദു മഹാമണ്ഡൽ നടത്തിയിരുന്ന യോഗങ്ങളിൽ പ്രാർത്ഥനാഗാനം പാടാറുണ്ടായിരുന്നു പൊന്നമ്മ. പാലായിലെ ഒരു പ്രൈമറി വിദ്യാലയത്തിൽ പൊന്നമ്മ തന്റെ പതിനാലാം വയസ്സിൽ സംഗീതാധ്യാപികയായി നിയമിതയായി. പിന്നീട് സ്വാതിതിരുന്നാൾ മ്യൂസിക് അക്കാദമിയിൽ സംഗീതത്തിലെ തുടർപഠനത്തിനായി പൊന്നമ്മ ചേർന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായി.

  അഭിനയജീവിതം

ഗായകൻ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിൻ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടർന്ന് പൊന്നമ്മ നാടകങ്ങളിൽ സജീവമായി. 1950-ൽ പുറത്തിറങ്ങിയ ശശിധരൻ എന്ന ചലച്ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നുവന്നു[2] അതേവർഷം തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ അമ്മ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം അണിഞ്ഞു[3] തുടർന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു. ആറന്മുള പൊന്നമ്മ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി. "പാടുന്ന പുഴ എന്ന സിനിമയിൽ നെഗറ്റീവ് കഥാപാത്രമായും യാചകൻ എന്ന സിനിമയിൽ വഴിപിഴച്ച ഒരു സ്ത്രീയായും ഞാൻ വേഷമിട്ടിരുന്നു. പക്ഷേ എന്നെ തേടിവന്നിരുന്നത് എപ്പോഴും അമ്മവേഷങ്ങളായിരുന്നു. ജീവിതത്തിലും രണ്ട് മക്കളുടെ അമ്മയായ എനിക്ക് ഈ വേഷങ്ങൾ ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്റെ അച്ഛനായ മേലേടത്ത് കേശവപിള്ള എനിക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരിച്ചുപോയതിനുശേഷം എന്നേയും മറ്റ് നാലുമക്കളേയും വളർത്തിവലുതാക്കിയ പാറുക്കുട്ടിയമ്മ എന്ന എന്റെ അമ്മയാണ് എന്റെ റോൾ മോഡൽ. സത്യത്തിൽ അമ്മ എന്ന എന്റെ അഞ്ചാം സിനിമയിൽ ഞാൻ എന്റെ അമ്മയെ അനുകരിക്കുകയായിരുന്നു."[2] അറുപത് വർഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരൻ നായർ, രണ്ടാമത്തെ തലമുറയിലെ നായകനായ പ്രേം നസീർ, സത്യൻ, തുടങ്ങിയവർ, മൂന്നാം തലമുറയിലെ നായകന്മാരായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടേയല്ലാം അമ്മവേഷങ്ങൾ കൈകാര്യം ചെയ്തു.ചന്ദ്രികചേച്ചി,കണ്ടംബെച്ചകോട്ട്,ഹൃദയം ഒരു ദേവാലയം,വേലുത്തമ്പി ദളവ,കഥാപുരുഷൻ,അമ്മതുടങ്ങി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  പുരസ്കാരങ്ങൾ

അടൂർ ഗോപാലകൃഷ്ണൻ സം‌വിധാനം ചെയ്ത കഥാപുരുഷൻ (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം1996 ൽ ലഭിക്കുകയുണ്ടായി. 2006-ൽ കേരള സർക്കാരിന്റെ ജെ.സി. ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്