പ്രേമവും ചോക്ലേറ്റും

പ്രേമവും ചോക്ലേറ്റും.

മൃഗങ്ങളിൽ കാണപ്പെടുന്ന ഫിറമോൺ എന്ന രാസവസ്തുവാണ് ഇണകളെ തമ്മിൽ ആകർഷിപ്പിക്കുന്നത്. മൂത്രത്തിലും വിയർപ്പിലുമൊക്കെയാണ് ഇതിന്റെ സാന്നിധ്യം ഉണ്ടാവുന്നത്.1986 ൽ ഫിലാഡൽഫിയയിലെ കെമിക്കൽ സെൻസസ് സെന്ററിലുള്ള ശാസ്ത്രജ്ഞർ മനുഷ്യന്റെ വിയർപ്പിലും ഫിറമോൺ കണ്ടെത്തിയിരുന്നു.
രണ്ടു പേർ തമ്മിൽ ഇഷ്ടത്തിലാകുബോഴും വിവാഹം കഴിക്കുമ്പോഴും നമ്മുടെ ശരീരത്തിൽ ചില രാസപ്രവർത്തനങ്ങൾ നടക്കും. ഒന്നാം ഘട്ടമായ തമ്മിൽ ആകർഷണം തോന്നുമ്പോൾ തന്നെ ടെസ്റ്റാസ്റ്റിറോൺ ,ഇസ്ട്രജൻ എന്നീ ഹോർമോണുകൾ പ്രവർത്തിച്ചു തുടങ്ങും.
ശക്തമായ ആകർഷണം തോന്നി തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ മോണോ അമിനുകൾ എന്ന രാസവസ്തു പതുക്കെ ശരീരത്തിൽ പ്രവഹിച്ചു തുടങ്ങും. കൂടെ സിറോടോണിനും ,നോൺ എപ്പിനെഫ്രിൻ എന്നിവയും പ്രവർത്തിക്കുന്നതോടെ നമ്മുടെ മാനസിക നിലയിൽ ചെറിയ മാറ്റം വരുകയും സന്തോഷകരമായ അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഇഷ്ടത്തിലാകുന്നവർക്ക് സന്തോഷം തോന്നുന്നതിനു പിന്നിൽ ഡോപമിൻ എന്ന രാസവസ്തുവാണ്. ശരീരത്തിലെ അഡ്രിനാലിന്റെ പ്രവർത്തനം ഇത് ഉത്തേജിപ്പിക്കും.
പരസ്പരം ഇഷ്ടപ്പെടുന്നവർ ഒന്നിച്ചിരിക്കാൻ ആഗ്രഹിക്കുന്നതിനു പിന്നിൽ ഫിനൈൽ ഈഥൈൽ അമിൻ എന്ന രാസവസ്തുവാണ്.
ചോക്ലേറ്റിലും സ്ട്രോബറിയിലുമൊക്കെ ഫിനൈൽ ഈഥൈൽ അമിൻ അടങ്ങിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്

നിറം മാറും ശലഭം (Blue Morpho Butterfly)