മനുഷ്യൻ

മനുഷ്യൻ

ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്‌. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിർമ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യൻ ഉണ്ടായത് ആഫ്രിക്കയിലാണ് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. ഇക്കാര്യത്തിൽ ഇന്ന് മറ്റഭിപ്രായങ്ങൾ ഇല്ല എങ്കിലും ആദിമ മനുഷ്യൻ എങ്ങനെ വംശനാശഭീഷണിയെ അതിജീവിച്ചുവെന്നും ആഫ്രിക്കയിൽ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു എന്നുമുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.

  പേരിനുപിന്നിൽ

സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്. മനു എന്നത് മന: (മനസ്സ്) എന്ന മൂലപദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ആംഗലേയപദമായ മാൻ എന്നതും, ആദി-ജർമ്മൻ പദമായ Mannaz മാന്നസ് എന്നതും ജർമ്മൻ പദമായ മെൻഷ് (Mensch) എന്നതും ഇതേ മൂലപദത്തിൽ നിന്നു തന്നെ ഉൽഭവിച്ചതാണെന്നു കരുതുന്നു. മാനവൻ എന്നും മലയാളത്തിൽ പര്യായമുണ്ട്. [4]

മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.

  ഐതിഹ്യങ്ങൾ

ഓരോ മതവും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ്‌ പ്രതിപാദിക്കുന്നത്. അതിന്‌ ശാസ്ത്രീയമായ പിൻബലം കുറവാണ് എങ്കിലും.

ദൈവം, ആകാശവും ഭൂമിയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതിനു ശേഷം, തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്‌ യഹൂദഗ്രന്ഥമായ തോറയിൽ ‍ പറയുന്നത്. ഇസ്ലാം മതത്തിൽ ആദം എന്ന ആദിമ മനുഷ്യനെസ്വർഗ്ഗത്തിൽ സൃഷ്ടിച്ച ശേഷം പിന്നീട് കാരണവശാൽ‍ ഭൂമിയിലേക്ക് അയച്ചു എന്നും ക്രിസ്തുമതത്തിൽ ആദം എന്ന മനുഷ്യനെ ദൈവം സൃഷ്ടിച്ചു ഏദൻ തോട്ടത്തിൽ (ദൈവം ഉണ്ടാക്കിയ ഒരു പ്രത്യേക തോട്ടം) ആക്കി എന്നും മനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യനെ ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കി . ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ദൈവം സ്ത്രീയായ ഹവ്വ യെ (Eve) സൃഷ്ടിച്ചത്.
ഹൈന്ദവർ ആദിയും അവസാനവും ഇല്ലാത്ത ചാക്രീകമായ ലോകം എന്ന ആശയത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യ ഉല്പത്തി അനന്ത കാലം മുൻപാണ് എന്ന് അവർ വിശ്വസിക്കുന്നു . ഹൈന്ദവപുരാണങ്ങളിൽ മനു ആണ്‌ മനുഷ്യരിൽ ആദ്യത്തെ യാഗം നടത്തിയത്. അദ്ദേഹമാണ് ആദ്യത്തെ രാജാവ് എന്നും ഹിന്ദുമതഗ്രന്ഥങ്ങളിൽ പറയുന്നു. [5] അദ്ദേഹത്തിന്റെ ധർമ്മ ഉപദേശങ്ങൾ മനുസ്മൃതി എന്നാണ്‌ അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ഭൂമിയിൽ ഒരിക്കൽ പ്രളയം ഉണ്ടായപ്പോൾ ക്രിസ്തു മുസ്ലിം മതവിശ്വാസത്തിലുള്ള നോഹ വലിയ പെട്ടകം ഉണ്ടാക്കിയെന്നും സകല ജീവജാലങ്ങളേയും വഹിച്ച് പ്രളയത്തെ അതിജീവിച്ച നോഹയുടെ പെട്ടകം ഒരു വലിയ കുന്നിൽ വന്ന് ഉറച്ചു എന്നും പിന്നീട് വെള്ളം വലിഞ്ഞ് കര പ്രത്യക്ഷപ്പെട്ടപ്പോൾ മനു പുതിയ ഒരു ലോകം തുടങ്ങി എന്നും അന്നു മുതലാണ് ഇന്നത്തെ മനുഷ്യരുടെ പൂർവ്വികൻ മനു ആയത് എന്നും ഹിന്ദു മത വിശ്വാസികൾ കരുതുന്നു.
ചില ചരിത്രകാരർ നോഹയും പുരാണ പരാമർശിതനായ മനുവും ഒരാൾ തന്നെ ആയിരിക്കാം എന്നും അവരുടെ(ഒരാൾ) പിന്മുറക്കാർ ഇന്ത്യയിൽ വാസമുറപ്പിച്ചതാവാം എന്നും അവരാണ്‌ പുരാതന ഇന്ത്യൻ സംസ്കാരത്തിൽ പ്രത്യക്ഷപ്പെടുന്ന ദ്രാവിഡർ എന്നും അഭിപ്രായപ്പെടുന്നുണ്ട്.

  ഉൽ‌പത്തി

മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് അറിയുന്നതിനു മുമ്പ് ഭൂഗോളത്തിന്റെ ഉൽ‌പത്തിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉണ്ടെങ്കിലും ഭൂമി 457 കോടി വർഷങ്ങൾക്കു മുമ്പ് ആണ് ഉണ്ടായത് എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സൂര്യന്റെ രൂപവത്കരണത്തിനു ശേഷം ബാക്കിയായ സൗര നീഹാരികയിൽ (solar nebula) നിന്ന് 457 കോടി വർഷങ്ങൾക്ക് മുൻപാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉടലെടുത്തത് എന്നു ‍ കരുതുന്നു. ആദ്യം ഉരുകിയ രൂപത്തിൽ ആയിരുന്ന ഭൂമിയുടെ പുറമ്പാളി നീരാവി അന്തരീക്ഷത്തിൽ പൂരിതമാകാൻ പതുക്കെ തണുത്തുറച്ചു. താമസിയാതെ ചന്ദ്രനും ഉണ്ടായി. ചൊവ്വയുടെ വലിപ്പവും ഭൂമിയുടെ 10% ത്തോളം ദ്രവ്യമാനവും ഉള്ള 'തെയ' എന്ന ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ച് അതിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയുന്നു. ഈ വസ്തുവിന്റെ കുറച്ചു ഭാഗം ഭൂമിയുമായി കൂടിച്ചേരുകയും ബാക്കി ബഹിരാകാശത്തേക്ക് തെറിച്ചു പോവുകയും ചെയ്തു. ഇങ്ങനെ തെറിച്ചു പോയ വസ്തുവിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയപ്പെടുന്നു. അഗ്നിപർവ്വത പ്രവർത്തനങ്ങളും വാതകബഹിർഗമനവും മൂലം അന്തരീക്ഷത്തിന്റെ ഒരു പ്രാകൃതരൂപം ഉണ്ടായി. തണുത്തുറഞ്ഞ നീരാവിയും വാൽനക്ഷത്രങ്ങൾ വിട്ടിട്ടു പോയ ഹിമകണികകളും ചേർന്ന് സമുദ്രങ്ങൾ ഉണ്ടായി. ആദ്യത്തെ തന്മാത്ര 400 കോടി കൊല്ലം മുൻപ് ഉണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം 200 കോടി കൊല്ലം കഴിഞ്ഞ് ഇന്നുള്ള ജീവന്റെ എല്ലാം പൊതു ഉറവിടം എന്നു കരുതുന്ന ജീവനും ഉടലെടുത്തു.

എന്നിരുന്നാലും ഇന്നത്തെപ്പോലത്തെയുള്ള കാലാവസ്ഥ അല്ലായിരുന്നു അന്ന്. തിളയ്ക്കുന്ന വെള്ളമായിരുന്നു കടലുകളിൽ. ഈ സമയത്തായിരിക്കണം ജീവന്റെ ആദ്യനാമ്പുകൾ ഉടലെടുത്തത്. ചൂടുള്ള വെള്ളത്തിൽ വളരുന്ന ചെടികളാണ്‌‍ ആദ്യമായി ഉണ്ടായതെന്ന് കരുതുന്നു. ചലിക്കാൻ ശേഷിയുള്ള ആദ്യത്തെ ജന്തുക്കൾ ഉണ്ടായത് വളരെക്കാലം കഴിഞ്ഞാണ്‌. ആദ്യകാല ജന്തുക്കൾക്ക് ഏകകോശരൂപം ആയിരുന്നു. പ്രോട്ടോസോവ എന്നു വിളിക്കാവുന്ന ആദ്യജീവി ഇവയാണ്‌. ഇന്നു കാണപ്പെടുന്ന അമീബ പാരമീസിയം ഇത്തരത്തിൽ ഉള്ള ഒരു ഏകകോശജീവിയാണ്‌. ക്രമേണ കോശങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും വിവിധ ജന്തുക്കൾ ജലത്തിൽ രൂപമെടുക്കുകയും ചെയ്തു. പതിയെ കടൽ വിട്ട് അവ കരയിലേക്ക് കയറുകയും ചെയ്തു. ഇത്തരത്തിൽ പരിണാമം ഉണ്ടായത് ലക്ഷക്കണക്കിന്‌ വർഷങ്ങൾ കൊണ്ടാണ്‌. ജീവികളുടെ പരിണാമത്തിന്റെ ഒരു സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്‌ ചാൾസ് ഡാർ‌വിൻ.

230 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ് അങ്ങനെ പരിണാമം പ്രാപിച്ചുണ്ടായ ഭീമാകാരമായ ജീവികളാണ്‌ ദിനോസറുകൾ. ഇവ പെട്ടെന്ന് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനു പലകാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

  മനുഷ്യന്റെ ഉല്പത്തി

മനുഷ്യ ഉൽപത്തിയെ കുറിച്ച് പല വ്യാക്യാനങ്ങൾ ഉണ്ട്. എന്നാൽ ഒരു വസ്തുവിൽന്ന് രൂപ മാറ്റം സംഭവിച്ച് മറ്റോന്ന് ഉണ്ടായി എന്ന് പറയുമ്പോൾ, ആദ്യ കണിക എങ്ങനെ എന്ന് സ്ഥിതികരിക്കാൻ സാധിക്കുന്നില്ല

മനുഷ്യന്റെ ജനിതകപരമായ ഉല്പത്തി സൂചിപ്പിക്കുന്ന മരം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്