പ്രഭാതഭക്ഷണം ഒഴിവാക്കറുണ്ടോ ....?

പ്രഭാതഭക്ഷണം ഒഴിവാക്കറുണ്ടോ ....?

തിരക്ക് പിടിച്ച ജീവിതത്തില്‍ പലപ്പോഴും നാം പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട് .
നമ്മുടെ ശരീരത്തില്‍ ഏറ്റവും ഗുണം ചെയ്യുക രാവിലെ കഴിക്കുന്ന ഭക്ഷണമാണ് .ഉറക്കമെണീറ്റുകഴിഞ്ഞ് ഒരുമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് .
തിരക്കുകള്‍ക്കിടെ പ്രഭാത ഭക്ഷണം നാം ഒഴിവാക്കിയാല്‍ നമുക്ക് നഷ്ടമാകുന്നത് ഒരു ദിവസം മുഴുവന്‍ ലഭിക്കുന്ന ഊര്‍ജമാണ്. ഇതിനുപുറമെ ചില അസുഖങ്ങളും പ്രഭാത ഭക്ഷണം ഒഴിവാക്കുകവഴി നമുക്ക് പിടിപെടാനിടയുണ്ട്.
പ്രമേഹം
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ അധികം വൈകാതെ കീഴടക്കുന്ന രോഗമാണ് പ്രമേഹം.
ടൈപ്പ് 2 പ്രമേഹമാണ് ഉണ്ടാവുക.
ശരീര ഭാരം വര്‍ദ്ധിക്കല്‍
പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല എന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.
ഹൃദ്രോഹം
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുടെ ഹൃദയം പണിമുടക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും നയിക്കും.
മൈഗ്രേന്‍
വളരെ ഉപദ്രവകാരിയായ മൈഗ്രേന്‍ നിങ്ങളെ ആക്രമിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും- പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍. ഉച്ചയ്ക്ക് നല്ലതുപോലെ ഭക്ഷണം കഴിച്ചാല്‍ ദാഹം ക്രമാതീതമായി വര്‍ദ്ധിക്കും. അതിനനുസരിച്ച്‌ വെള്ളം കുടിക്കാന്‍ പലപ്പോഴും സാധിച്ചു എന്നു വരില്ല. ഇത് സ്ഥിരമായാല്‍ തലവേദനയും സ്ഥിരമാകും.
മാനസികാവസ്ഥയിലുള്ള വ്യത്യാസം
രാവിലെയുള്ള ഭക്ഷണം നല്ലതുപോലെ കഴിച്ചാല്‍ അന്നത്തെ ദിവസംതന്നെ ശുഭകരമായി മാറും. മാനസികോല്ലാസം ലഭിക്കുന്നതിനാലാണ്. എന്നാല്‍ രാവിലെ മുതല്‍ വിശന്നിരുന്നാല്‍ എത്ര നല്ല കാര്യങ്ങള്‍തന്നെ നടന്നാലും പൂര്‍ണമായ സന്തോഷത്തിലേക്ക് മനസിനെ എത്തിക്കുകയില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

മനസ്സ്