ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് പറയുന്നതെന്താണ്?

ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് പറയുന്നതെന്താണ്?
സോഡിയം ക്ലോറൈഡ് അഥവാ ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ അത് ദഹിക്കുന്നതോടൊപ്പം ഉപ്പ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തത്തിന്റെ ഗാഢത കൂടുകയും ചെയ്യും.
ഉപ്പ് കൂടുതലുള്ള ഈ രക്തം പിന്നീട് ശരീര കലകളിലേക്ക് ചെല്ലുന്നു.
ശരീരകോശങ്ങളിൽ ധാരാളം വെള്ളമുണ്ട്. അവയിൽ ഉപ്പിന്റെ അംശം പുറത്തെ രക്തത്തിലുള്ളതിനേക്കാൾ കുറവുമായിരിക്കും.
രക്തത്തിലെ ഉപ്പ് ഒരു കാന്തത്തെപ്പോലെ പ്രവർത്തിച്ച് ശരീരകോശങ്ങളിൽ നിന്ന് വെള്ളം വലിച്ചെടുത്ത് രക്തത്തിന്റെ ഗാഢത കുറക്കാൻ തുടങ്ങും.കോശങ്ങൾക്ക് ആവശ്യത്തിന് വെള്ളം കിട്ടാതെ വരുമ്പോൾ തലച്ചോറിലേക്ക് സന്ദേശമയക്കും. തലച്ചോറിന്റെ നിർദേശമനുസരിച്ച് നമുക്കപ്പോൾ തന്നെ ദാഹം തോന്നുകയും ചെയ്യും.
കൂടുതൽ ഉപ്പ് രക്തത്തിൽ കലർന്നാൽ വൃക്കകൾ മൂത്രത്തിന്റെ അളവ് കുറച്ച് പരമാവധി വെള്ളം രക്തത്തിൽ തന്നെ നിർത്തുവാനും ശ്രമിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്

നിറം മാറും ശലഭം (Blue Morpho Butterfly)