ബീജദാനം

ബീജദാനത്തെ വന്ധ്യതാചികിത്സയെന്നു വിളിക്കാമോ? സംശയമാണ്. ഒരു പുരുഷന് ഒരുതരത്തിലും അച്ഛനാവാന്‍ കഴിയാതെ വരുമ്പോഴാണ് മറ്റൊരാളിന്റെ ബീജം തേടേണ്ടിവരുന്നത്. സ്ത്രീക്ക് അമ്മയാകാം. സ്വന്തം കുഞ്ഞിന്റെ അമ്മ. ഭര്‍ത്താവിനോ? വലിയൊരു വൈകാരിക പത്രിസന്ധിയാണിത്. മക്കളില്ലാത്ത ദുഃഖം പാരമ്യത്തിലെത്തുമ്പോള്‍, എല്ലാ ചികിത്സകളും പ്രാര്‍ഥനകളും വൃഥാവിലാകുമ്പോള്‍, കുടുംബം അന്യം നിന്നുപോകുന്നുവെന്ന വ്യര്‍ഥതാബോം വിടാതെ പിന്തുടരുമ്പോള്‍, തന്റെ പോരായ്മകൊണ്ട് ഭാര്യ കണ്ണീരു കുടിക്കുന്നുവെന്ന കുറ്റബോധം പെരുകുമ്പോള്‍ - ഭര്‍ത്താവ് ബീജദാനമെന്ന അറ്റകൈക്ക് സമ്മതം മൂളുന്നു. എന്തായാലും ഇത് തന്റെ കുട്ടി തന്നെയെന്ന് അദ്ദേഹം സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്നു.
വന്ധ്യതാ പരിഹാരമെന്ന നിലയിലല്ലാതെയും ബീജദാനം ഉയോഗപ്പെടുത്താറുണ്ട്. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലാത്ത ഒരാള്‍ക്ക്, തന്റെ ബീജം വാടകയ്‌ക്കെടുത്ത ഗര്‍ഭാത്രത്തില്‍ നിക്ഷ്ച്ച് അച്ഛനാകാം - 'ദശരഥ'മെന്ന മലയാള സിനിമയില്‍ കണ്ടതുപോലെ. അതൊക്കെ അത്യപൂര്‍വമാണ്. എന്നാല്‍ പുരുഷവന്ധ്യതയ്ക്ക് ഒരു ബദല്‍ മാര്‍ഗമെന്ന നിലയില്‍ ഒരു നൂറ്റാണ്ടിലേറെയായി ലോകത്ത് ബീജദാനം നടക്കുന്നു-തികച്ചും അംഗീകൃതമായ ഒരു ചികിത്സാരീതിയായി.
എന്താണ് ബീജദാനം?
ഭര്‍ത്താവിന്റെ ബീജം ഭാര്യയുടെ അണ്ഡവുമായി ഗര്‍ഭാത്രത്തില്‍ വച്ച് കൂടിച്ചേര്‍ന്നാണല്ലോ ഗര്‍ഭവും പ്രസവവുമൊക്കെ നടക്കുന്നത്. എന്നാല്‍ ഭര്‍ത്താവിന് ബീജം തീരെയില്ലാതെ വന്നാലോ? ഒരൊറ്റ ബീജമെങ്കിലും ലഭ്യമാണെങ്കില്‍ ഇക്‌സിയെന്ന ചിലവേറിയ ചികിത്സാരീതി വരെ പരീക്ഷിക്കാം. അതും പറ്റാതെ വരുമ്പോള്‍, ഈ ദമ്പതിമാര്‍ക്കൊരു കുഞ്ഞിനെ കിട്ടാന്‍ എന്തു ചെയ്യും? പുറമേ നിന്ന് ബീജം വാങ്ങി ഗര്‍ഭാത്രത്തില്‍ നിക്ഷ്‌ക്കാം. സ്ത്രീവന്ധ്യതയില്‍ ഇതുപോലെ അണ്ഡദാനവും നടപ്പുണ്ട്. എന്നാല്‍ ഇവിടെ പ്രസവിക്കുന്നത് സ്വീകര്‍ത്താവു തന്നെയാണ്. സ്വന്തം കുഞ്ഞുതന്നെ. ബീജദാനത്തില്‍ ആ 'അവകാശം' അമ്മയേ്ക്കയുള്ളൂ.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ വിത്ത് ഡോണര്‍ സെമന്‍ എന്നാണ് ബീജദാനം അറിയപ്പെടുന്നത്. ഇത് ഒരുപാട് ധാര്‍മിക, നിയമപ്രശ്‌നങ്ങളടങ്ങിയ ഏര്‍പ്പാടായതിനാല്‍ തോന്നിയപോലെ ചെയ്യാവുന്ന ഒന്നല്ല. ബീജദാനത്തെപ്പറ്റി ആലോചിക്കാവുന്ന അവസരങ്ങള്‍ ഇവയാണ്:
ഭര്‍ത്താവിന് ബീജം ഒട്ടുമില്ലാതിരിക്കുക. ഭര്‍ത്താവിന് പാരമ്പര്യമായി ജനിതക തകരാറുണ്ടായിരിക്കുക ദമ്പതിമാര്‍ക്ക് ആര്‍.എച്ച്. ാെരുത്തമില്ലാതിരിക്കുക. സ്ത്രീശരീരം ഭര്‍തൃബീജത്തെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ഐസോ ഇമ്മ്യുണൈസേഷന്‍ എന്ന പത്രിവ്രര്‍ത്തനംകൊണ്ട് നേരത്തെ ഗര്‍ഭമലസിപ്പോവുകയും മറ്റു മാര്‍ഗങ്ങള്‍ രാജയപ്പെടുകയും ചെയ്യുക.ഭര്‍ത്താവിന് ഗുരുതരമായ ബീജക്കുറവ് അനുഭവപ്പെടുകയും ഇക്‌സിാേലുള്ള ചികിത്സകള്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുക.
ദാതാക്കള്‍ അപരിചിതരായ ദമ്പതിമാര്‍ക്ക് തന്റെ രക്തത്തില്‍ ഒരു കുഞ്ഞുണ്ടായിക്കോട്ടെയെന്നു കരുതി ബീജം ദാനം ചെയ്യുന്നയാളാണ് ബീജദാതാവ് . എല്ലാവര്‍ക്കും ഈ വിശാലമനസ്‌കത പ്രകടിപ്പിക്കാനാവില്ല; ഒരുപാട് സാഹചര്യങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. ബീജം ദാനം ചെയ്യാന്‍ സന്നദ്ധത ക്രടിപ്പിച്ച് ക്ലിനിക്കില്‍/ബീജ ബാങ്കില്‍ എത്തുന്നയാളിന്റെ ആരോഗ്യരവും സാമൂഹികവും ലൈംഗികവും കുടുംബപരവും ജനിതകപരവുമായ മുഴുവന്‍ പൂര്‍വചരിത്രങ്ങളും അവിടെ സത്യസന്ധമായി നല്‍കേണ്ടതുണ്ട്. ശാരീരിക പരിശോധനകളും നടത്തും. രോഗസാധ്യതകളില്ലാത്ത ബീജമേ ദാനം ചെയ്യാവൂ എന്നതിനാലാണിത്. ഇന്ത്യയില്‍ ഇവരുടെ പ്രായരിധി 21-45 വയസ്സാണ്.ദാതാവിനെ ശുക്ലം സ്വീകരിക്കുന്ന സമയത്തും പിന്നീടുമായി എച്ച്.ഐ.വി., ഹെപ്പറൈറ്റിസ് ബി, ഹെപ്പറൈറ്റിസ് സി, ഹെപ്പറൈറ്റിസ് ആന്റിബോഡി, സിഫിലിസ്, ഗൊണോറിയ, േ്രമഹം, ക്ലമീഡിയ, ട്രക്കോമാറ്റിസ്, സൈറ്റോ മെഗലോവൈറസ്, മറ്റു കര്‍ച്ചവ്യാികള്‍, ജനിതക തകരാറുകള്‍ തുടങ്ങി ല രിശോനകള്‍ക്ക് വിയേനാക്കേണ്ടതുണ്ട്. ശുക്ലം സ്വീകരിച്ച് ശീതീകരിച്ച് സൂക്ഷിക്കും. ആറു മാസം കഴിഞ്ഞ് ദാതാവിനെ വീണ്ടും പരിശോധിച്ച് പ്രശ്‌നമില്ലെന്നുറപ്പാക്കിയിട്ടേ നേരത്തെയെടുത്ത ശുക്ലം ഉയോഗിക്കൂ. എച്ച്‌ഐവി, ഹെപ്പറൈറ്റിസ് പോലുള്ള അണുക്കള്‍ ശരീരത്തില്‍ കയറി നിശ്ചിതകാലം കഴിഞ്ഞേ കണ്ടുപിടിക്കാനാവൂ എന്നതിനാലാണിത്. ഈ ആവര്‍ത്തിച്ചുള്ള പരിശോനകള്‍ക്ക് തയ്യാറുള്ളയാള്‍ക്കേ ബീജം ദാനം ചെയ്യാനാവൂ.
ദാതാവിന്റെ രക്തഗ്രൂപ്പ്, ആര്‍എച്ച് നില എന്നിവയും കണ്ണിന്റെ നിറം, ദേഹനിറം, മുടിയുടെ നിറം, ആകൃതി, ഉയരം, തൂക്കം, ജോലി, വിദ്യാഭ്യാസയോഗ്യത, മറ്റു കഴിവുകള്‍ തുടങ്ങിയ ഒരുപാടു കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുണ്ട്.
സ്വീകര്‍ത്താക്കള്‍ക്ക് ഒരു തിരഞ്ഞെടുപ്പിന് അവസരം ലഭിക്കുന്നു. കണ്ണിന്റെ നിറവും മുടിയുമൊക്കെ പറ്റിയത് തിരഞ്ഞെടുക്കാമല്ലോ. ദാതാവിന്റെ പേരും വിലാസവും ഫോട്ടോയുമൊന്നും പരസ്യപ്പെടുത്തില്ല. ഇവ സ്വീകര്‍ത്താക്കള്‍ക്ക് അറിയാനും പറ്റില്ല.
ദാതാവിന്റെ ശുക്ലം പലതവണയെടുത്ത് പലര്‍ക്കായി നല്‍കുകയാണ് ചുരുക്കത്തില്‍ ബീജബാങ്കുകള്‍ ചെയ്യുന്നത്. ഇവിടെ ഒരു പ്രശ്‌നമുണ്ട്. ദാതാവിന് എത്ര കുട്ടികള്‍ പിറക്കാം? ഇന്ത്യയില്‍ ഇത് 10 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പല നാടുകളിലും പലതാണ്. 25 എന്നു പരിധിവച്ച ബാങ്കുകളുമുണ്ട്. ഈ പരിധികൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. ഒരച്ഛന്റെ മക്കള്‍ അറിയാതെപോലും ഭാവിയില്‍ പരസ്​പരം വിവാഹിതരാവരുത്. പത്തെന്ന പരിധി വച്ചാലും അഞ്ച് അധാര്‍മിക വിവാഹമെങ്കിലും നടക്കാന്‍ അതിവിദൂര സാധ്യതയുണ്ടല്ലോ. പക്ഷേ, വലിയൊരു ജനതയില്‍, ഈ പത്തുമക്കള്‍ പരസ്‌രമറിയാതെ വളരാനാണ് സാധ്യത കൂടുതല്‍. ലോകാരോഗ്യസംഘടന ഉദ്ധരിക്കുന്ന, അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്ടീവ് മെഡിസിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് എട്ടു ലക്ഷം ജനസംഖ്യയുള്ള ഒരു വംശത്തില്‍ ഒരാള്‍ക്ക് കൂടിയത് 25 മക്കളേ പാടുള്ളൂ. അതില്‍ കുറഞ്ഞാല്‍ അധാര്‍മികവിവാഹം ഒഴിവാക്കാം എന്നാണ്. ഈ കണക്കില്‍ വലിയ കാര്യമൊന്നുമില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ വംശീയ തരംതിരിവിന് വലിയ പ്രസക്തിയുമില്ല. (തല്‍ക്കാലം നമ്മള്‍ ബീജത്തിന്റെ ജാതി ചോദിച്ചു തുടങ്ങിയിട്ടില്ലെന്ന് തോന്നുന്നു.)
ബീജബാങ്കുകള്‍ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളാവാം. എന്നാല്‍ നമ്മുടെ അനുഭവം വച്ച് വന്ധ്യതാക്ലിനിക്കുകളില്‍ പലതും ലാഭം മാത്രം കാംക്ഷിക്കുന്ന വന്‍കിട സ്ഥാപനങ്ങളാണ്. ഇവര്‍ സ്വന്തമായി നടത്തുന്ന ബീജബാങ്കുകളില്‍ (ശേഖരണ സംവിധാനമെന്ന് വായിക്കുക) ഈ പരിഗണനകള്‍ പാലിക്കപ്പെടുമോ? റിക്കാര്‍ഡുകളില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയേറെയാണ്. ഫ്രഷ് ആയി എടുക്കുന്ന ബീജത്തിനാണ് തണുപ്പിച്ച് സൂക്ഷിച്ചവയെക്കാള്‍ വിജയസാധ്യത കൂടുതല്‍ എന്നതിനാല്‍ ആറു മാസം കഴിഞ്ഞും പരിശോധന വേണമെന്ന ആരോഗ്യതത്വം മറികടന്ന് ഫ്രഷ് ബീജം ഉപയോഗപ്പെടുത്താന്‍ സാധ്യത കൂടുതലുണ്ട്.
ഇതിനെല്ലാം പുറമെ സ്വന്തം കലവറയില്‍ ബീജങ്ങളിരിക്കുമ്പോള്‍ മറ്റു ചികിത്സകള്‍ക്കൊപ്പം ഇതുകൂടി രഹസ്യമായി പരീക്ഷിച്ച് എളുപ്പത്തില്‍ ഗര്‍ഭം ധരിപ്പിക്കാനും ആസ്​പത്രിയുടെ പെരുമയുയര്‍ത്താനും അവസരമുണ്ടെന്നും ഓര്‍ക്കുക. ഇത് അനാവശ്യ ഭീതിയല്ല. കേരളത്തിലെ ഒരു വന്ധ്യതാ ക്ലിനിക്ക് 'ഇക്‌സി ചെയ്യാന്‍ പണമില്ലാത്തവര്‍ക്ക് ഡോണര്‍ ഇന്‍സെമിനേഷന്‍ പരീക്ഷിക്കാ'മെന്നും, 'ഭര്‍ത്താവുമായി നല്ല രൂപസാദൃശ്യമുള്ളവരുടെ ബീജമാണ് ഞങ്ങള്‍ ഉപയോഗിക്കുന്നതെ'ന്നും നിര്‍ലജ്ജം പരസ്യം ചെയ്തിരുന്നല്ലോ.
ബീജം സ്വീകരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ വെബൈ്‌സറ്റും തുറന്ന് കാത്തിരിപ്പുണ്ട്. മിക്കതിലും കണ്ണിന്റെ നിറം, വംശം, മുടി തുടങ്ങിയ പരിഗണനകള്‍ വച്ച് ദാതാവിനെ 'സെര്‍ച്ച്' ചെയ്യാന്‍ അവസരമുണ്ട്. ചില സൈറ്റുകളില്‍ ദാതാവിന്റെ ഫോട്ടോയും ഭാവിയില്‍ ഇയാളുടെ കുട്ടി എങ്ങനെയിരിക്കുമെന്ന ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബീജത്തിന്റെ വില സൂചിപ്പിച്ചിട്ടുണ്ടാവും. പ്രശസ്തമായ കാലിഫോര്‍ണിയ ക്രയോബാങ്ക് ഒരു തവണത്തെ ബീജത്തിന് 275 ഡോളറാണ് (12,500 രൂപ) വാങ്ങുക. വിലാസവും ക്രഡിറ്റ് കാര്‍ഡ് നമ്പരും നല്‍കിയാല്‍ സംഭവം വീട്ടിലെത്തിച്ചുതരും! ദാതാക്കള്‍ക്ക് നല്ല പ്രതിഫലം നല്‍കുന്ന ബാങ്കുകളുണ്ട്. ഞങ്ങളുടെ ദാതാവായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രതിവര്‍ഷം 5000- 10000 ഡോളര്‍ വരെ Dont worry.. ഇന്ത്യയിൽ 2000-5000 rs ഒണ്ട് ഓരോ ദാന കർമത്തിനും. ''ആഴ്ചയില്‍ ഒരു തവണ വച്ച് ആറു മാസമോ ഒരു വര്‍ഷമോ തുടര്‍ച്ചയായി നിങ്ങള്‍ക്ക് ശുക്ലം നല്‍കാം. നല്‍കാന്‍ വരുന്നതിന് 25 ദിവസം മുമ്പ് സ്വയംഭോഗമോ ലൈംഗികബന്ധമോ നടത്തരുതെന്നു മാത്രം''.
ദാതാവിന് ബീജം നല്‍കുമ്പോള്‍ പ്രതിഫലം കൊടുക്കുന്നത് ശരിയോ എന്ന ചര്‍ച്ചയും വിദേശങ്ങളില്‍ സജീവമായി നടന്നിട്ടുണ്ട്. ബീജദാനം ഒരു ജീവദാനമാണെന്നും അതിനു പണം പറ്റുന്നത് അധാര്‍മികമാണെന്നും വാദമുണ്ട്. എന്നാല്‍ കാശില്ലെന്നു കണ്ടാല്‍ ആരും ഈ ഏര്‍പ്പാടിന് തയ്യാറാവില്ലെന്നതും അവര്‍ പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്