saccadic movement - സക്കാഡിക് ചലനം
സക്കാഡിക് ചലനം,
വായിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കണ്ണുകൾ രണ്ടും ഒരേ സ്പീഡിൽ ഒരു വശത്തുനിന്നും മറുവശത്തേക്ക് വരികൾക്കൊപ്പം ചലിച്ചുകൊണ്ടിരിക്കും. അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയാൽ ഈ ചലനം തന്മയത്തോടെ സാവധാനമല്ലെന്നും ചെറിയ ചെറിയ ചാട്ടങ്ങളാണെന്നും മനസിലാകും. പകൽസമയത്ത് ആകാശത്ത് കണ്ണുംനട്ടിരിക്കുന്ന ഒരാളുടെ കണ്ണിലും ഈ ചലനം കാണാൻ കഴിയും. മനപൂർവ്വം ചലനത്തെ പിടിച്ചു നിർത്താൻ ശ്രമിച്ചാൽ ആകാശത്ത് ഇരുട്ട് പരക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും.അതായത് കാഴ്ചയ്ക്ക് അത്യാവശ്യമാണ് ഈ വിറയലോടുകൂടിയ ചെറിയ ചലനം എന്നർത്ഥം. മറ്റൊരു തരത്തിൽ പറഞ്ഞാൽ കണ്ണുകൾ നിശ്ചലമായാൽ കാഴ്ചയും നിശ്ചലമാകുമെന്ന് ചുരുക്കം. ഈ ചലനത്തെ പറയുന്നതാണ് സക്കാഡിക് ചലനം(saccadic movement).
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ