ബോഡി സ്പ്രേ
ബോഡി സ്പ്രേ അടിക്കുമ്പോൾ ഉടനെ തന്നെ ആ ഭാഗത്ത് തണുപ്പ് തോന്നാറുണ്ട്. വാസ്തവത്തിൽ സ്പ്രേ തണുത്തതു കൊണ്ടല്ല അങ്ങനെ തോന്നുന്നത്.
ആൽക്കഹോൾ പോലെയുള്ള എളുപ്പം ബാഷ്പമാവുന്ന ലായനികളാണ് പെർഫ്യൂമിലേയും പ്രധാനപ്പെട്ട ഒരു ഘടകം.
പെർഫ്യൂം സ്പ്രേ ചെയ്യുമ്പോൾ ശരീരത്തിൽ പറ്റുന്ന ഈ ലായനികൾ ശരീരത്തിലെ ചൂട് വലിച്ചെടുത്ത് ഉടൻ തന്നെ ബാഷ്പമാവുന്നു. ഇങ്ങനെ ചൂട് നഷ്ടപ്പെടുന്നതുകൊണ്ടാണ് ആ ഭാഗത്ത് നമുക്ക് തണുപ്പനുഭവപ്പെടുന്നത്.
അതുപോലെ തന്നെയാണ് ഒരു ഇരുമ്പ് കസേരയിലും തടി കസേരയിലും തൊട്ടു നോക്കിയാൽ ഇരുമ്പ് കസേരക്ക് കുറച്ച് തണുപ്പുണ്ടാവും.
ലോഹങ്ങൾ മറ്റു വസ്തുക്കളേക്കാൾ തണുത്തിരിക്കുന്നതു കൊണ്ടല്ല. ലോഹങ്ങൾ നല്ല ചാലകങ്ങളാണ്. അവ ചൂടിനെ എളുപ്പത്തിൽ കടത്തിവിടും. നമ്മൾ ലോഹങ്ങളിൽ തൊടുമ്പോൾ കൈകളിലെ ചൂട് പെട്ടന്ന് തന്നെ അവ ആഗിരണം ചെയ്യുന്നതു കൊണ്ടാണ് തണുപ്പനുഭവപ്പെടുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ